KOYILANDY DIARY.COM

The Perfect News Portal

സിദ്ധാ‍ര്‍ത്ഥിന്‍റെ കൊലപാതകം: ആർ.വൈ.എഫ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് : ജസ്റ്റിസ് ഫോർ സിദ്ധാർത്ഥ്: കൊലചെയ്യപ്പെട്ട വയനാട് – പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും, സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാ ശ്യപ്പെട്ടും ആർ. വൈ എഫ് RYF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂർ റോഡ് ജങ്ഷനിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.
ജില്ലാ ജോയിൻ്റ് സെക്രട്ടറി അക്ഷയ് പൂക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വിൽസൺ ജോൺ ഉദ്ഘാടനം ചെയ്തു.
റഷീദ് പുളിയഞ്ചേരി, എൻ എസ് രവി, ജ്യോതിഷ് കുമാർ, റിൻഷാദ് എൻ കെ എന്നിവർ സംസാരിച്ചു.
Share news