KOYILANDY DIARY.COM

The Perfect News Portal

കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ

കർണ്ണാടക: കർണാടകക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. വലിയ എതിർപ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സർക്കാരിൻറെ തീരുമാനം. വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കുവെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നടഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിൽ പറഞ്ഞിരുന്നത്. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ട്. കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ വലിയ എതിർപ്പ് ഉയർന്നിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ, ഐടി സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.

Advertisements
Share news