KOYILANDY DIARY.COM

The Perfect News Portal

ശ്രീ വാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്കുൾ പുതിയ കെട്ടിടത്തിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു

കൊയിലാണ്ടി: കീഴരിയൂർ – നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർസെക്കണ്ടറി സ്കുൾ പുതിയ കെട്ടിടത്തിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ അറിയിച്ചു. സ്കൂളിൻ്റെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സർക്കാരിനു മുമ്പിൽ സമർപ്പിച്ചതിൻ്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ മാസം അത്യാധുനിക സൗകര്യങ്ങളടങ്ങിയ ലാബ് നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

അതിൻ്റെ തുടർച്ചയായാണ് 4 കോടിരൂപയുടെ പുതിയ കെട്ടിടത്തിന് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ടെണ്ടർ ഉൾപ്പെടെയുള്ള മറ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൽ ശ്രമങ്ങൾ നടക്കുന്നതായും എം.എൽ.എ. ടിപി രാമകൃഷ്ണൻ പറഞ്ഞു. കീഴരിയൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്കൂൾ.

Share news