ശ്രദ്ധ സെൻ്റർ ഫോർ യോഗ, പൂക്കാട് യോഗ ദിനാചരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

പൂക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ഭാഗമായി ശ്രദ്ധ സെൻ്റർ ഫോർ യോഗ, പൂക്കാട് യോഗ ദിനാചരണവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. ചേലിയ കഥകളി വിദ്യാലയം പ്രിൻസിപ്പാൾ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ശ്രദ്ധ സെൻ്റർ ഇൻസ്ട്രക്ടർ പ്രീത പൊന്നാടത്ത് അധ്യക്ഷയായി.
.

.
സത്യനാഥൻ മാടഞ്ചേരി, എ സുരേഷ്, സിജിത്ത് തീരം എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ഹരിഹരൻ കെ കെ സ്വാഗതം പറഞ്ഞു. തുടർന്ന് അശ്വനീദേവിൻ്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം അരങ്ങേറി.
