ഷോട്ടോക്കാൻ കരാട്ടെ ക്ലാസ്സിൻ്റെ പിടിഎ യോഗം ചേർന്നു
കൊയിലാണ്ടി – കുറുവങ്ങാട്. 30 വർഷത്തെ പരിശീലന പാരമ്പര്യവുമായി തികച്ചും സൗജന്യമായി തുടങ്ങിയ ഷോട്ടോക്കാൻ കരാട്ടെ ക്ലാസ്സിൻ്റെ പിടിഎ യോഗം ചേർന്നു. കുറുവങ്ങാട് സെൻട്രൽ യു. പി സ്കൂളിന് സമീപമുള്ള കരാട്ടെ ദോജോയിൽ നടന്ന യോഗത്തിൽ സെൻസി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സീനിയർ വിദ്യർഥികളായ അനുവിന്ദ സത്യൻ, ഹരിദേവ്, പ്രണവ്, അഭിനവ്, പ്രിയദത്ത എന്നിവർ സന്നിഹിതരായി. കരാട്ടെ ക്ലാസ്സിനോടുള്ള ആത്മാർഥമായ സമീപനം വിദ്യാർഥികളിൽ ആരോഗ്യപരവും, മാനസികപരവും ആയ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.

സ്ത്രീ പ്രാതിനിധ്യം കൂടുതൽ ഉറപ്പിക്കുവാനും, ക്ലാസ്സുകൾ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള നിർദ്ദേശങ്ങൾ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ഉയർന്നുവന്നു. യൂണിഫോമിൻ്റെ കാര്യവും ചർച്ച ചെയ്തു. കരാട്ടെയുടെ പരിശീലന രീതിയെ പറ്റിയും ആവശ്യകതയെ പറ്റിയും സെൻസി വിശദീകരിച്ചു. തുടർന്ന് രക്ഷിതാവായ വിപിന ഷൈജുവിനെ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.


കൂടാതെ എല്ലാ മാസങ്ങളിലും മീറ്റിംഗ് സംഘടിപ്പിക്കാനും, രക്ഷിതാക്കളുടെ വാട്ട്സ്ആപ് ഗ്രൂപ്പ് തുടങ്ങാനും തീരുമാനിച്ചു. യോഗത്തിൽ വിഷ്ണു സ്വാഗതവും ഹൃദ്യ നന്ദിയും പറഞ്ഞു. കരാട്ടെ ക്ലാസ്സിൽ ചേരുന്നതിനായി 9745373089 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

