KOYILANDY DIARY.COM

The Perfect News Portal

ശക്തി തിയറ്റേഴ്സ് കുറുവങ്ങാട് 50 വർഷത്തെ ചരിത്രം ചിത്രീകരിക്കുന്നു.

കൊയിലാണ്ടി ശക്തി തിയറ്റേഴ്സ് കുറുവങ്ങാടിൻ്റെ 50 വർഷത്തെ ചരിത്രം ചിത്രീകരിക്കുന്ന ഡിജിറ്റൽ സുവനീർ ” നടന സ്മൃതി ” യുടെ ചിത്രീകരണ ഉദ്ഘാടനം ചെയ്തു. ഡോക്യുമെൻ്ററി സംവിധായകൻ എൻ. ഇ ഹരികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യകാല പ്രവർത്തന കേന്ദ്രമായിരുന്ന ശിവരാമൻ നായരുടെ കടയിൽ വെച്ചായിരുന്നു ചിത്രീകരണത്തിൻ്റെ തുടക്കം. എ.കെ.അനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു.
കഥ പറയാനും ചിത്രീകരണം കാണാനും പഴയ കാല ഓർമ്മകളുമായി നിരവധി പേർ എത്തിച്ചേർന്നു. കെ. സുകുമാരൻ, രവീന്ദ്രൻ മലയിൽ, ഇ.കെ. പ്രജേഷ്, എൻ.കെ. സുരേന്ദ്രൻ, ടി.പി. ശശിധരൻ, എൻ.കെ. നാരായണൻ, വി. സുന്ദരൻ മാസ്റ്റർ, സി.കെ. കൃഷ്ണൻ, പി.കെ. അരവിന്ദൻ, ടി.കെ. സത്യൻ, കല്ലേരി ദാസൻ, കനാത്ത് ബാലകൃഷ്ണൻ, കെ.കെ. സത്യൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ സുമേഷ് കെ.കെ. സ്വാഗതം പറഞ്ഞു. 
അനിൽ മണമൽ ആണ് ഛായാഗ്രാഹകൻ. എഴുത്തുകാരൻ എൻ.കെ.മുരളി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. കനാത്ത് വിജയൻ, ശിവരാമൻ നായർ, പുനത്തിൽ രവീന്ദ്രൻ, ഈന്താട്ട് കുഞ്ഞി കേളപ്പൻ നായർ എന്നിവർ അഭിനേതാക്കളായി. തിയറ്റേഴ്സിൻ്റെ അൻപതാം വാഷിക ആഘോഷത്തിൻ്റെ ഭാഗമായി ജനുവരി 12ന് വെള്ളിയാഴ്ച  “നടന സ്മൃതി ” പ്രദർശനത്തിനെത്തും.
Share news