KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ എസ്‌എഫ്‌ഐ നേടിയത് തകർപ്പൻ വിജയം

കൊയിലാണ്ടി: സ്‌കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ എസ്‌എഫ്‌ഐ നേടിയത് തകർപ്പൻ വിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ ചരിത്ര വിജയം നേടി. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചെടുത്തുകൊണ്ട് വൻ വിജയമാണ് എസ്എഫ്ഐ നേടിയത്. KSU, MSF, ABVP കൂട്ടുകെട്ടുകൾ തകർത്തറിഞ്ഞ് നേരിൻറെപക്ഷത്ത് നിന്ന് ചരിത്ര വിജയം നേടാൻ സഹായിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു.
.
.
പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 10ൽ 10 സീറ്റും എസ്എഫ്ഐ നേടി. ചെയർമാനായി ചന്ദനയും, വൈസ് ചെയർമാനായി കൃഷണപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. 
.
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്കൂളിൽ ആകെയുള്ള 9 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. ചെയർപേഴ്സണായി മാളവികയും, വൈസ് ചെയർപേഴ്സണായി ദേവികയും തെരഞ്ഞെടുക്കപ്പെട്ടു. 
.
.
കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 11ൽ 11 സീററുകളിലും എസ്എഫ്ഐ വിജയിച്ചു.  ചെയർമാനായ വൈഷ്ണവും വൈസ് ചെയർപേഴ്സണ്മാരായ തീർത്ഥയും, പ്രിത്വികും, സെക്രട്ടറിമാരായ ദ്രുപദ്, ജോയ്, സന ഫാത്തിമ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 9ൽ 5 സീറ്റും എസ്എഫ്ഐ നേടി. ചെയർപേഴ്സണായി വൈഗയും, വൈസ് ചെയർപേഴ്സണായി ദേവനന്ദ എം.കെ.യും തെരഞ്ഞെടുക്കപ്പെട്ടു. 
തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ 10ൽ 6 സീറ്റും എസ്എഫ്ഐ നേടി. ചെയർപേഴ്സണായി അമർനാഥിനെയും, വൈസ് ചെയർപേഴ്സണായി ശ്രീനന്ദയെയും തെരഞ്ഞെടുത്തു. കെ.എസ്.യു, എം.എസ്.എഫ്. എബിവിപി കൂട്ടുകെട്ടിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
Share news