KOYILANDY DIARY.COM

The Perfect News Portal

പൊന്നാനിയിൽ ​ഗവർണർക്കെതിരെ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രതിഷേധം

മലപ്പുറം> മലപ്പുറം പൊന്നാനിയിൽ ​ഗവർണർക്കെതിരെ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രതിഷേധം. മുൻ കോൺഗ്രസ് നേതാവ് പി ടി മോഹന കൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. 

നേരത്തെ ​ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തിയിരുന്നു. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘എന്ന് എഴുതിയ ബാനർ ആണ് പൊന്നാനി എരമംഗലത്ത് എസ്എഫ്ഐ സ്ഥാപിച്ചത്. സർവ്വകലാശാലകളിൽ സംഘപരിവാറുകാരെ നിയമിക്കുന്നതിലും കേരളത്തോടുള്ള വിരുദ്ധ സമീപനത്തിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.

Share news