KOYILANDY DIARY.COM

The Perfect News Portal

തൂവലുകളുടെ കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകൾ

.

പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ  ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. അതിനാൽ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും സിന്തറ്റിക് തൂവല്‍ ഉപയോഗിച്ചുള്ള ഷട്ടില്‍ കോക്കുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അനുമതി നല്‍കി. പരീക്ഷണം വിജയിച്ചാല്‍ രാജ്യാന്തര മത്സരവേദികളിലെല്ലാം ഭാവിയില്‍ സിന്തറ്റിക് ഷട്ടില്‍ കോക്കുകള്‍ ഉപയോഗിക്കും.

 

Share news
error: Content is protected !!