KOYILANDY DIARY

The Perfect News Portal

സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു

തിക്കോടി: തിക്കോടി സീനിയർ സിറ്റിസൺസ് ഫോറം നേതൃത്വത്തിൽ വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. തിക്കോടി പഞ്ചായത്ത് ബസാറിൽ ചേർന്ന യോഗം തിക്കോടി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാണം നടത്തി. പ്രസിഡണ്ട് ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു. പീഡന വിരുദ്ധത ദിനാചരണത്തിൽ ഒതുക്കരുതെന്നും, നിരന്തര പ്രതികരണത്തിലേക്ക് നീക്കി, പരിഹാരം മാർഗത്തിനായി വഴി ഒരുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 
ഇളം തലമുറയെകൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. എം.കെ. നായർ, ബാലൻ കേളോത്ത്, പി.കെ. ശ്രീധരൻ മാസ്റ്റർ, കെ.എംഅബൂബക്കർ മാസ്റ്റർ, ടി.കരുണാകരൻ, സുമതി വായാടി എന്നിവർ സംസാരിച്ചു. പി. രാമചന്ദൻ നായർ സ്വാഗതംവും കാദർ കണ്ടിയിൽ നന്ദിയും പറഞ്ഞു.