സീനിയർ ചേമ്പർ ഇൻറർനാഷണൽ സ്ഥാപക ദിനം ആചരിച്ചു

കൊയിലാണ്ടി: സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് കഴിഞ്ഞ 28 വർഷമായി പ്രവർത്തിച്ചുവരുന്ന സീനിയർ ചേമ്പർ ഇൻറർനാഷണൽ ഏപ്രിൽ 3ന് സ്ഥാപക ദിനം ആചരിച്ചു. ചടങ്ങിൽ സംഘടനയിലെ മുതിർന്ന അംഗമായ രവീന്ദ്രൻ കോമത്തിനെ ആദരിച്ചു. പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷത വഹിച്ചു. ജോസ് കണ്ടോത്ത് , മുരളി മോഹൻ, സി.കെ.ലാലു കെ.സുരേഷ് ബാബു. പി.കെ. ബാബു. അനിത മനോജ് എന്നിവർ സംസാരിച്ചു.
