ജമ്മു കശ്മീരിൽ ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന

ജമ്മു കശ്മീരിലെ കുൽഗാമിലും രജൗറിയിലും ഭീകരർക്കായി തെരച്ചിൽ തുടർന്ന് സുരക്ഷാ സേന. കുൽഗാമിലെ ചിന്നിഗാമിൽ ഭീകരർ ഒളിവിൽ കഴിഞ്ഞത് വീടിന്റെ അകത്തു ബങ്കറുകളുണ്ടാക്കി.

പ്രദേശത്തുള്ള മറ്റുള്ളവർക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നുവെന്ന് നിഗമനം. കമാൻഡറടക്കം നാല് ഹിസ്ബുൽ ഭീകരരെയാണ് ചിന്നിഗാമിൽ സേന വധിച്ചത്. വലിയ ആയുധശേഖരവും കണ്ടെത്തി. കുൽഗാമിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ ആകെ ആറ് ഭീകരരെയാണ് വധിച്ചത്, രണ്ട് സൈനികരും വീരമൃത്യുവരിച്ചിരുന്നു.

