KOYILANDY DIARY.COM

The Perfect News Portal

തിരച്ചിൽ അതീവ ദുഷ്കരം: മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. തിരച്ചിൽ അതീവ ദുഷ്കരം എന്ന് രക്ഷാപ്രവർത്തകർ. നാളെ രാവിലെ ഈ മേഖലകളിൽ തിരച്ചിൽ ആരംഭിക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ജെസിബി ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യ സാന്നിധ്യമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്ത് കഴിഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും രക്ഷാപ്രവർത്തകർക്കിടയിൽ ഉണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി. നാളെ രാവിലെ ഏഴു മണിയ്ക്ക് ദൗത്യം പുനഃരാരംഭിക്കും.

Share news