എസ് ഡി പി ഐ കൊയിലാണ്ടി മണ്ഡലം പ്രവര്‍ത്തക കണ്വന്ഷന് വ്യഴാഴ്ച
.
കൊയിലാണ്ടി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ ഏപ്രിൽ 2 വ്യഴാഴ്ച നടക്കും. വൈകുന്നേരം 4: 30 ന് നന്തി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമന്ന കണ്വന്ഷന് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ ജലീൽ സഖാഫി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സകരിയ എം കെ അധ്യക്ഷത വഹിക്കും.
.

.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ധീൻ വടകര, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കബീർ കോട്ടക്കൽ, യൂസഫ് പി കെ, മണ്ഡലം സെക്രട്ടറി ഫിറോസ് എസ് കെ, ജോ. സെക്രട്ടറി ഷാഫി പയ്യോളി, മണ്ഡലം ഓർഗ്ഗനൈസിങ് സെക്രട്ടറി റിഷാദ് യു വി, മണ്ഡലം ട്രഷറർ കബീർ കെ വി,പാർട്ടിയുടെ കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ് സിറാജ് വി കെ, സെക്രട്ടറി ഹർഷൽ എ ആർ, പയ്യോളി മുനിസിപ്പൽ പ്രസിഡന്റ് ഷാഫി പയ്യോളി, സെക്രട്ടറി ഷെഫീഖ് പയ്യോളി, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് കവലാട്, സെക്രട്ടറി സിദ്ധീഖ് കവലാട്, വിമണ്‍ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡണ്ട് ജസിയ എ വി തുടങ്ങിയ ജില്ലാ, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് നേതാക്കള്‍ പങ്കെടുക്കും.



