ഏകദിന അരങ്ങേറ്റത്തില്‍ ചരിത്ര റെക്കോഡുമായി സ്‌കോട്ട്‌ലന്‍ഡ് താരം

ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഏഴു വിക്കറ്റുകള്‍ സ്വന്തമാക്കി സ്‌കോട്ട്‌ലന്‍ഡ് ബൗളര്‍ ചാര്‍ലി കാസ്സെല്‍. ഒമാനെതിരായ ലീഗ് 2 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റ 21 റണ്‍സ് വഴങ്ങിയാണ് ഏഴു വിക്കറ്റ് വീഴ്ത്തിയാണ് ചാര്‍ലി റെക്കോഡ് ബുക്കില്‍ സ്വന്തം പേരെഴുതി ചേര്‍ത്തത്.

5.4 ഓവറില്‍ നിന്നാണ് ചാര്‍ലിയുടെ നേട്ടം. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാദ കുറിച്ച 16 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ റെക്കോഡാണ് ചാര്‍ലി പഴങ്കഥയാക്കിയത്. റബാദയുടെയും അരങ്ങേറ്റ മത്സരമായിരുന്നു അത്. ആദ്യം ബാറ്റുചെയ്ത ഒമാനെ 21.4 ഓവറില്‍ 91 റണ്‍സിന് പുറത്താക്കിയ സ്‌കോട്ട്‌ലന്‍ഡ്, 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

