സ്കൂള്‍ കലോത്സവം: വീരവഞ്ചേരി എല്‍.പി. സ്കൂളിന് കിരീടം
മുചുകുന്ന്: മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും വീരവഞ്ചേരി എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്. വൻമുഖം രണ്ടാം സ്ഥാനവും, വന്മുഖം എളമ്പിലാട് എം.എൽ.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തിൽ മുചുകുന്ന് നോർത്ത് യു.പി. സ്കൂൾ രണ്ടാം സ്ഥാനത്തും ജി.എച്ച്.എസ്. വൻമുഖം മൂന്നാം സ്ഥാനത്തുമെത്തി.

മുചുകുന്ന് യു.പി. സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില അധ്യക്ഷയായി. വഹിച്ചു. ടി.കെ. ഭാസ്കരൻ, ലത അരയങ്ങാട്ട്, ഒ. രഘുനാഥ്, എം.കെ. സിന്ധു, ചന്ദ്രൻ, എ. മനോജ്, എം ഫഹദ് എന്നിവർ സംസാരിച്ചു. വിജയികളായ വീരവഞ്ചേരി എൽ.പി. സ്കൂൾ ടീം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാറി ൽ നിന്ന് ടോഫി ഏറ്റുവാങ്ങി.
