KOYILANDY DIARY

The Perfect News Portal

സേവ് ഹെൽത്ത് & ഹാപ്പി സ്കൂൾ

കൊയിലാണ്ടി നഗരസഭയിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സേവ് ഹെൽത്ത് & ഹാപ്പി സ്കൂൾ. നഗരസഭ ദിശ – സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച സേവ് ഹെൽത്ത് & ഹാപ്പി സ്കൂളിൻ്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നിർവ്വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സി പ്രജില അധ്യക്ഷയായി.
വാർഡ് കൗൺസിലർമാരായ വത്സരാജ് കേളോത്ത്, പ്രജിഷ, ചന്ദ്രിക, എച്ച് ഐ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. നഗരസഭാ എച്ച് ഐ റിഷാദ്, താലൂക്ക് ആശുപത്രി എച്ച് ഐ ഷനോജ് എന്നിവർ പങ്കെടുത്തു. നഗരസഭയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഉയരം, തൂക്കം, ബി.പി, ഷുഗർ, ഹിമോഗ്ലോബിൻ ടെസ്റ്റുകൾ നടത്തി രോഗാവസ്ഥ തിരിച്ചറിയുകയും തുടർചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രമേശൻ വലിയാട്ടിൽ സ്വാഗതവും സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.