സരോജിനി ബാലാനന്ദൻ്റെ പൊതുദർശനം കളമശേരിയിൽ; സംസ്കാരം നാളെ
കൊച്ചി: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സരോജിനി ബാലാനന്ദൻ്റെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. സിപിഐ (എം) മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭർത്താവും മുതിർന്ന സിപിഐ (എം) നേതാവുമായിരുന്ന ഇ ബാലാനന്ദൻ അന്ത്യവിശ്രമം കൊള്ളുന്ന കളമശേരിയിലെ ബി ടി ആർ മന്ദിരത്തിൽ രാത്രി ഏഴ് വരെ പൊതുദർശനത്തിനായി വെയ്ക്കും.

തുടർന്ന് നോർത്ത് കളമശേരിയിൽ ഏലൂർ റോഡിന് സമീപം പാതിരക്കാട്ട്കാവ് റോഡിലെ പൊന്നംകുളത്ത് വീട്ടിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രിയാണ് അന്തരിച്ചത്. സംസ്കാരം വ്യാഴം പകൽ 11ന് കളമശേരി ശ്മശാനത്തിൽ നടക്കും.

