സഞ്ജു സാംസൺ മുഖ്യമന്ത്രിയെ കാണാനെത്തി
.
തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനതാരം സഞ്ജു സാംസൺ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. മുഖ്യമന്ത്രി സഞ്ജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏറെ നേരം മുഖ്യമന്ത്രിയുമായി ചെലവിട്ടശേഷമാണ് സഞ്ജു മടങ്ങിയത്.

നാടിന്റെ സ്നേഹവും സന്തോഷവും സഞ്ജുവിനെ അറിയിക്കാനായത് സന്തോഷം നൽകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടങ്ങളുടെ നിറവിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Advertisements




