KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ 2024-25, സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ശുചിത്വ സന്ദേശ റാലിയുടെ സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുമാരി ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. 

 

ബോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വി സതീഷ്കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ. അഷിത എന്നിവർ സംസാരിച്ചു. നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ വൈഷ്ണവി ശൂചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റാലിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ, എം പി കെ. ബി.വൈ ഏജൻ്റുമാർ, ആശ വർക്കർമാർ, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ പ്രതിനിധികൾ മറ്റു വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിൻ 2024 ഒക്ടോബർ 2 മുതൽ ആരംഭിച്ച് 2025 മാർച്ച് വരെ നടത്തും. ആയതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്വച്ചതാ കി സേവ 2024 ൻ്റെ ഭാഗമായി നടന്നു വരുന്നുണ്ട്. മാലിന്യ സംസ്ക്കരണ സംവിധാനങ്ങളിൽ നിലവിലുള്ള വിടവുകൾ ഈ ക്യാമ്പയിൻ കാലയളവിൽ പരിഹരിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളും, അങ്ങാടികളും സ്കൂളുകളും, വീടുകളും ശുചിത്വമുള്ളതായി പ്രഖ്യാപിക്കാനുള്ള ഉദ്യമത്തിൽ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡണ്ട് പി. ബാബുരാജ് അഭ്യർത്ഥിച്ചു.

Advertisements
Share news