സംഗമം റെസിഡൻസ് അസോസിയേഷൻ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി 14-ാം വാർഡിൽ സംഗമം റെസിഡൻസ് അസോസിയേഷൻ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ വിവതരണം അക്ലാരി ബാലനും നടുവിലക്കണ്ടി ഗോപാലൻ നായരും ഏറ്റുവാങ്ങി, പൂക്കള മത്സര വിജയികൾക്കുള്ള സമാനദാനവും നിർവ്വഹിച്ചു.

മുരളി പടിഞ്ഞാറ്റുകണ്ടി സ്വാഗതവും പ്രദീപൻ അക്ലാരി നന്ദിയും പറഞ്ഞു. ഭാവാഹികളായി: പി. ചന്ദ്രശേഖരൻ (പ്രസിഡണ്ട്), രാജൻ സി, ഗംഗാധരൻ കെ.എം. (വൈസ് പ്രസിഡണ്ട്). മുരളീധരൻ പടിഞ്ഞാറ്റു കണ്ടി (സെക്രട്ടറി), സജിനേഷ്, കെ സുധാകരൻ (ജോ: സെക്രട്ടറിമാർ) പ്രദീപൻ അക്ലാരി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
