KOYILANDY DIARY.COM

The Perfect News Portal

സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് സമർപ്പിച്ചു

.
ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭാ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. 54-ാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന നാടകോത്സവവും ആദര സമ്മേളനവും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ചിരാതിൽ തിരി തെളിയിച്ച് പങ്കാളികളായി. വൈസ് പ്രസിഡണ്ട് തസ്ലിന നാസർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയ സേവനം നടത്തിയ രാമചന്ദ്രൻ ഗിരിജാലയം, പുളക്കണ്ടി പി കെ അഹമ്മദ് ഹാജി, പാലിയേറ്റീവ് നഴ്സ് ഗീത സി എന്നിവർക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലത്തീഫ്, ശ്രീജ തപസ്യ, കെ. ശശികുമാർ എന്നിവർ നൽകി.
സൈമ പി എസ് സി പഠന ക്ലാസിലൂടെ ജോലിയിൽ പ്രവേശിച്ചവരെ വേദിയിൽ അനുമോദിച്ചു. കന്മന ശ്രീധരൻ മുഖ്യഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണു, ഡോ. ഒ. വാസവൻ, വി. പി. പ്രമോദ്, ഡോ. പി. കെ ഷാജി, രാഖേഷ് പുല്ലാട്ട്, എ. സുരേഷ്, ഇ കെ ബാലൻ, അഖിൽ രാജ് ഒ എസ്, ഹരിദേവ് എന്നിവർ സംസാരിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി തട്ട് നാടക വേദിയുടെ റീൽ ആൻ്റ് റിയൽ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയ കുരിശ്, സൈമ ലിറ്റിൽ തിയേറ്ററും ചെങ്ങോട്ടുകാവ് യു പി സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച പന്തയം എന്നിവ അരങ്ങേറി. തുടർന്ന് മിത്രവിന്ദയുടെ വീണ കച്ചേരി, കെ ജീവയും സംഘവും അവതരിപ്പിച്ച കഥക്, നാടൻപാട്ട്,  ഗ്രാമീണം കാവ്യാവിഷ്ക്കാരം, നൃത്തനൃത്യങ്ങൾ, പാട്ടുപന്തൽ എന്നിവയും അവതരിപ്പിച്ചു.
Share news