KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി എളാട്ടേരിയിൽ സുരക്ഷ പാലിയേറ്റിവ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി എളാട്ടേരിയിൽ സുരക്ഷ പാലിയേറ്റിവ് ഓഫീസ് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ. ഇ. ടി. സംസ്ഥാന പ്രസിഡണ്ട് മൊയ്തു വാഴവളപ്പിൽ, അരുൺ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, ആശ്വാസം പാലിയേറ്റിവ് ഭാരവാഹി വിജയൻ വിഹായസ്, സുരക്ഷ പാലിയേറ്റിവ് മേഖല രക്ഷാധികാരി അനിൽ പറമ്പത്ത്, ചെയർമാൻ സി. എം. രതീഷ്‌, കൺവീനർ ടി. എൻ. രജിലേഷ്, കെ. ഇ. ടി. മേഖല പ്രസിഡണ്ട് ലുക് മാൻ, കെ. ദാമോദരൻ, കെ. ധനീഷ് എന്നിവർ സംസാരിച്ചു.
പാലിയേറ്റീവിന് കെ. ഇ. ടി. നൽകിയ സ്‌ട്രെക് ചർ, ഉവൈസ് പുതിയോട്ടിൽ നൽകിയ കമ്മോട് ചെയർ, പൊയിൽകാവ് സുപ്രിയയുടെ സ്മരണയ്ക്കായി ഭർത്താവ് പ്രമോദ് നൽകിയ എയർ ബെഡ്, ടി. പി. ചാത്തുക്കുട്ടി നൽകിയ വാക്കർ എന്നിവ കെ. എൻ. രാമചന്ദ്രൻ, പി. രാജൻ എന്നിവർ ഏറ്റു വാങ്ങി. പി. കെ. ശങ്കരൻ സ്വാഗതവും കെ. കെ. രാജൻ നന്ദിയും പറഞ്ഞു.
Share news