നന്മണ്ടയിൽ അടച്ചിട്ട വീട്ടിൻ്റെ ഓട് പൊളിച്ച് അകത്തുകടന്ന് കവർച്ച
ബാലുശ്ശേരി: നന്മണ്ടയിൽ അടച്ചിട്ട വീട്ടിൻ്റെ ഓട് പൊളിച്ച് അകത്തുകടന്ന് കവർച്ച നടത്തി. നന്മണ്ട ഹൈസ്കൂളിന് സമീപം കൊല്ലിയിൽ വേലായുധൻ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഓട് ഇളക്കി അകത്തു കടന്ന ശേഷം വാതിൽ പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്. വീട്ടിണ്ടായിരുന്ന അലമാരലകളും മേശകളും നശിപ്പിച്ചിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്.

വേലായുധൻ മാസ്റ്ററും കുടുംബവും വിദേശത്തു കഴിഞ്ഞു വരികയാണ്. ഇന്ന് വൈകുന്നേരം ചെടി നനയ്ക്കാനായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. കവർച്ച നടന്നതുമായി ബന്ധപ്പെട്ട പോലീസിൽ നല്കാമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വീട്ടുടമ അറിയിച്ചു. കവർച്ച നടന്ന വീടും പരിസരവും കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയിൽ കുറ്റകൃത്യം നടത്തിയവർ ഉപേക്ഷിച്ച ഒരു ടോർച്ച് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികളെ കണ്ടെത്താൻ സഹായകരമാകുമെന്ന് പോലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണ വിഭാഗത്തിലെ ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ധരും ഉടനെ സ്ഥലം സന്ദർശിക്കും.




