KOYILANDY DIARY

The Perfect News Portal

റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു

റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു.. കൊയിലാണ്ടി ഫയർ സ്റ്റേഷൻ നേതൃത്വത്തിൽ
കൊയിലാണ്ടി ടൗൺ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു. കൊയിലാണ്ടി ടൗണിലെ ഓട്ടോ ഡ്രൈവർമാർ, പോർട്ടർമാർ, വ്യാപാരികൾ സന്നദ്ധ പ്രവർത്തകർഎന്നിവരെ ഉൾപെടുത്തിയാണ് ടീം ഉണ്ടാക്കിയത്. കൊയിലാണ്ടി തഹസിൽദാർ സി പി മണി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ്‌ ബിജോയ്‌ ആശംസകൾ നേർന്നു. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ അധ്യക്ഷതവഹിച്ചു.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ് പരിശീലനം നൽകി. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. ഷിജു ടി പി, റഷീദ്, പ്രദീപ് എന്നിവരും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും പങ്കെടുത്തു. ദേശീയപാതയിൽ നിരന്തരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്തുന്നതിനു വേണ്ടി പ്രാദേശികമായി വിവിധ സംഘടനകളെ  ഉൾപ്പെടുത്തിയാണ് റോഡ് സുരക്ഷാ ജാഗ്രത ടീമിന് രൂപം നൽകിയത്.
Advertisements
അപകട സ്ഥലങ്ങളിൽ ആദ്യം എത്തുന്ന പ്രദേശവാസികളായ ആളുകൾക്ക്  ശാസ്ത്രീയമായ പരിശീലനം ലഭിച്ചാൽ, രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാനും അപകടം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കാനും ഇങ്ങനെ സാധിക്കും. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് ഇത്തരം ജാഗ്രത ടീമുകൾ. തുടർ പരിശീലനം നൽകി ഇത് ഒരു സ്ഥിരം ടീമാക്കി നിലനിർത്തുമെന്ന് സ്റ്റേ,ൻ ഓഫീസർ സി.പി. ആനന്ദൻ പരഞ്ഞു.