ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത്

യുവനടിയുടെ ആരോപണങ്ങളിൽ തകിടം മറിഞ്ഞ് മലയാള സിനിമ. ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ നടൻ റിയാസ് ഖാൻ വിളിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപ്പര്യമുണ്ടോ, അത് ഇഷ്ടമാണോ ഏത് പൊസിഷനാണ് ഇഷ്ട്ടം എന്നൊക്കെ ചോദിച്ചുവെന്ന് രേവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. തനിക്ക് താല്പര്യം ഇല്ലെങ്കിൽ വേറെ പെൺകുട്ടികളെ ഒപ്പിച്ചുതരൂ എന്നായിരുന്നു നടൻ തന്നോട് പറഞ്ഞതെന്നും ഇതുപോലെ ഒരുപാട് അനുഭവങ്ങളാണ് താൻ പലരിൽ നിന്നും നേരിട്ടിട്ടുള്ളതെന്നും രേവതി സമ്പത്ത് കൂട്ടിച്ചേർത്തു.

തന്റെ പ്രായത്തിലുള്ള ഒരു കുട്ടി ആ നടന്റെ വീട്ടിലും ഉണ്ട്… അത്ര ചെറിയ പ്രായത്തിൽ ഇതൊക്കെ കേൾക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഡിപ്രഷൻ സ്റ്റേജിലൂടെ വരെ കടന്നുപോകേണ്ടി വന്നിട്ടുണ്ട് ഇതിനെല്ലാം ഞാൻ വേസ്റ്റ് ചെയ്തത് എന്റെ വർഷങ്ങളായുള്ള എനർജി ആണെന്നും താൻ ഇതെല്ലം തുറന്നുപറഞ്ഞപ്പോൾ അതൊന്ന് കേൾക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലെന്നും രേവതി കൂട്ടിച്ചേർത്തു.


നമ്മുടെയൊക്കെ സ്വപ്നത്തിൽ ചവിട്ടി നിന്ന് മഹാനടനായ ആളുകളാണ് ഇവരൊക്കെ. ഇവരൊന്നും ഒന്നും ഡിസേർവ് ചെയ്യുന്നില്ല അത്രയ്ക്കും ക്രിമിനൽ ആണ് അയാൾ.. അങ്ങിനെ പറയുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല.. രേവതി പറയുന്നു.

സിദ്ദിഖ് അല്ലെ അയാൾക്ക് അറിയാം എങ്ങിനെയാണ് ആളുകളിൽ നിന്ന് ഒരു ഇമേജ് കൈപ്പറ്റണം എന്നത്. വെള്ള ഷർട്ട് ഇട്ട് സമാധാനത്തിന്റെ വെള്ളരിപ്രാവ് കളിക്കുകയാണ് അയാൾ. ‘അമ്മ’ സംഘടനയുടെ യാതൊരു തരത്തിലുമുള്ള വിശ്വാസവും എനിക്കില്ല… അവിടെ ഉള്ളവരിൽ മിക്കവാറും ഒറ്റക്കെട്ടാണ്. വളരെ കുറച്ച് പേർ മാത്രമേ അക്കൂട്ടത്തിൽ യുക്തിപരമായി സംസാരിച്ചിട്ടുള്ളു. അതൊക്കെ നമ്മൾ കണ്ടിട്ടും ഉണ്ട് രേവതി വ്യക്തമാക്കി.

