KOYILANDY DIARY.COM

The Perfect News Portal

വിരമിച്ച കായികാധ്യാപകരുടെ സംഗമം വടകരയിൽ നടന്നു

വടകര : വടകര വിദ്യഭ്യാസ ജില്ലയിൽ നിന്ന് വിരമിച്ച കായികാധ്യാപകരുടെ സംഗമം വടകര തേജസ്‌ കോൺവെക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ വോളിബാൾ റഫറിയും എസ് എൻ കോളേജ് ചേളന്നൂർ റിട്ടയേർഡ് പ്രിൻസിപ്പലുമായ ഡോ: പി. കെ. ജഗന്നാഥൻ ഉദ്ഘാടനം നിർവഹിച്ചു. അലി മാസ്റ്റർ, ഉപേന്ദ്രൻ മാസ്റ്റർ,  മനോജ് മാസ്റ്റർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ ടി.എച്ച് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന കായി കാധ്യാപകരായ ഇ കെ. കുമാരൻ, പ്രേം കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

പി. കെ. ഹരീന്ദ്രൻ, പി. അശോകൻ, കെ. നസീർ, വി. കെ. ബാബു, പി. കെ. വിജയൻ,  പ്രേംഭാസ്, ബാലകൃഷ്ണൻ നടുവണ്ണൂർ,സലിൽ രാജ്, ഉണ്ണികൃഷ്ണൻ , മധു കടമേരി, ശശീന്ദ്രൻ തായന, കെ.കെ ഹമീദ് എന്നിവർ സംസാരിച്ചു. ടി.എം സുബൈർ (കൺവീനർ) സ്വാഗതവും കെ. ടി. ഹരീന്ദ്രൻ (ട്രഷറർ) നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കാൻ പദ്ധതികൾ ഇല്ലാ എന്നും എൽ.പി,യു. പി.  ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കായി കാദ്ധ്യാപകർ ഇല്ലാത്തതും കായിക സംസ്കാരത്തിന്റെ വളർച്ചയ്ക്ക് ദോഷകരമാണെന്ന് യോഗം വിലയിരുത്തി.

Advertisements
Share news