KOYILANDY DIARY.COM

The Perfect News Portal

ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി; സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നമാണ് രാജി വെച്ചത്

കോട്ടയം: സജി മഞ്ഞക്കടമ്പിലിന് പിന്നാലെ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിൽ നിന്നും വീണ്ടും രാജി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നമാണ് രാജി വെച്ചത്. കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പ് പ്രസിഡണ്ട് സ്ഥാനവും കോട്ടയം ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചത്.
സജി മഞ്ഞക്കടമ്പിനൊപ്പം കേരള കോൺഗ്രസ്സിൽ എത്തിയ നേതാവാണ് പ്രസാദ് ഉരുളികുന്നം. ജോസഫ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാനും എംഎൽഎ യുമായ മോൻസ് ജോസഫിൻ്റെ അപ്രമാദിത്തത്തിലും ഏകാധിപത്യത്തിലും പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം അറിയിച്ചു. ജോസഫ് ഗ്രൂപ്പ് വിട്ടു വരുന്ന എല്ലാവർക്കും കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിലേക്ക് സ്വാഗതമെന്ന് ജോസ് കെ മാണി പറഞ്ഞു.
Share news