മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ വഗാഡ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി

കൊയിലാണ്ടി: മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ നന്തി വഗാഡ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. കമ്പനിയിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി വിടുന്നതിനെതിരെയാണ് ജനകീയ സമരം സംഘടിപ്പിച്ചത്. ഓഫീസ് ഉപരോധ സമരം മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു.

വളരെ കാലമായി, മാലിന്യ പ്രശ്നം പലതവണയായി കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ട്പോലും ഇതുവരെയും ശാശ്വത പരിഹാരം കാണാൻ കമ്പനി തയ്യാറായിട്ടില്ലെന്ന് നേതേക്കൾ പറഞ്ഞു.
