അര്‍ജുനായി കേരളത്തില്‍ നിന്ന് റെസ്‌ക്യു ടീം

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കോഴിക്കോട് മുക്കത്ത് നിന്ന് റെസ്‌ക്യു ടീം പുറപ്പെട്ടു. കര്‍മ്മ ഓമശ്ശേരി, എന്റെ മുക്കം സന്നദ്ധ സേന, പുല്‍പറമ്പ്‌സന്നദ്ധ സേന, എന്നീ സംഘങ്ങളില്‍ നിന്നുള്ള 30 കര്‍മ്മഭടന്‍മാരാണ് അങ്കോള-ഷിരൂരിലേക്ക് പുറപ്പെട്ടത്.

സന്നദ്ധസേന ഗ്രൂപ്പിലെ സഹപ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായാണ് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചത്. എല്ലാവരും പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക. അര്‍ജുനേ എത്രയും വേഗം ജീവനോടെ തന്നെ കണ്ടെത്താന്‍ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

