KOYILANDY DIARY.COM

The Perfect News Portal

2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

2025 ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി വേദി ദുബായിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ഹൈബ്രിഡ് മോഡൽ പരീക്ഷിക്കാനുള്ള സാധ്യതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം നടന്ന ഏഷ്യാ കപ്പ് വേദിയും പാകിസ്താനായിരുന്നു. എന്നാൽ, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വെച്ചാണ് നടത്തിയത്.

എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ വെച്ച് നടക്കുകയാണെങ്കിൽ ഇന്ത്യ പങ്കെടുക്കില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് രീതിയിലേക്ക് മാറ്റിയത്. ചാമ്പ്യൻസ് ട്രോഫിയും ഇതുപോലെ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പ് വേദി പാകിസ്താനിലായിരുന്നെങ്കിലും വെറും നാല് മത്സരങ്ങൾ മാത്രമാണ് അവിടെ നടന്നത്. ശേഷിച്ച ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിലായിരുന്നു.

Share news