KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു

കൊയിലാണ്ടി: പ്രശസ്ത ഗായകൻ പെരുവട്ടൂർ മണക്കാട്ടിൽ രാജൻ (69) അന്തരിച്ചു. ശവസംസ്കാരം ഇന്ന് 3 മണിക്ക് പെരുവട്ടൂരിലെ മണക്കാട് വീട്ടുവളപ്പിൽ നടക്കും. 2 മണി വരെ ഭൗതീക ശരീരം മകൻ ശ്യാം രാജിന്റെ രാരോത്ത് കണ്ടി വീട്ടിൽ (അണേല) പൊതു ദർശത്തിന് വെക്കും. കൊയിലാണ്ടിയിലിെ രാഗതരംഗം ഓർക്കസ്ട്രയിലെ പ്രമുഖ ഗായകനായിരുന്നു.

ദീർഘനാളായ അസുഖബാധിതനായി കിടക്കുകയായിരുന്നു. പരേതരായ മണക്കാട്ടിൽ കുഞ്ഞിക്കേളപ്പൻ്റെയും കാർത്ത്യായനിയുടെയും മകനാണ്.  ഭാര്യ: മാണിക്യം. മകൻ: ശ്യാംരാജ്. മരുമകൾ: സീന. സഹോദരങ്ങൾ: ബാലകൃഷ്ണൻ, തങ്കമണി ശാരദ, വിജയൻ.

 

Share news