പ്രശസ്ത കവിയും ചിത്രകാരനുമായ യുകെ രാഘവൻ മാസ്റ്ററെ ആദരിച്ചു
.
കൊയിലാണ്ടി: പ്രശസ്ത കവിയും ചിത്രകാരനുമായ യുകെ രാഘവൻ മാസ്റ്ററെ കൊയിലാണ്ടി ശ്രദ്ധ സാമൂഹിക പാഠശാല ആദരിച്ചു. സാഹിത്യവും കലാരംഗവും സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘകാല സംഭാവനകൾ മാനിച്ചാണ് ആദരം സംഘടിപ്പിച്ചത്. കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ കലാസാഹിത്യ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടി പ്രശസ്ത എഴുത്തുകാരൻ യുകെ കുമാരൻ ഉദ്ഘാടനം ചെയ്തു.
.

.
കൽപ്പറ്റ നാരായണ മാസ്റ്റർ അധ്യക്ഷതവഹിച്ചു. പരിപാടിയോടനുബന്ധിച്ച് യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. വിജയികൾക്ക് ഫാസിൽ എന്റോൾമെന്റ് വിതരണം ചെയ്തു. അജയ് ബോസ് (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സി കെ ജയദേവൻ (കൊയിലാണ്ടി നഗരസഭ കൗൺസിലർ), ശ്രീജ റാണി (കൊയിലാണ്ടി നഗരസഭ കൗൺസിലർ), എൻ വി ബാലകൃഷ്ണൻ (ജനറൽ കൺവീനർ, ശ്രദ്ധ) സായി കല, പാലക്കാട് പ്രേംരാജ്, സുനിൽ തിരുവങ്ങൂർ, സാബു കീഴരിയൂർ എന്നിവർ സംസാരിച്ചു.
.

.
കവിതയിലൂടെയും ചിത്രങ്ങളിലൂടെയും സാമൂഹിക വിഷയങ്ങളെ ശക്തമായി അവതരിപ്പിച്ച വ്യക്തിത്വമാണ് യുകെ രാഘവൻ മാസ്റ്ററുടേതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ആദരം സ്വീകരിച്ച യുകെ രാഘവൻ മാസ്റ്റർ, ഈ അംഗീകാരം തന്റെ കലാജീവിതത്തിന് ലഭിച്ച വലിയ പ്രചോദനമാണെന്നും കലയും സാഹിത്യവും സമൂഹത്തിന്റെ മനസാക്ഷിയാകണമെന്നും അദ്ദേഹം പറഞ്ഞു. ശിവാസ് നടേരി സ്വാഗതം പറഞ്ഞു.



