KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ നവീകരണകലശം

ചേമഞ്ചേരി: തിരുവങ്ങൂർ ശ്രീ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിൽ മെയ് 3 മുതൽ 10 വരെ നവീകരണകലശം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് നവീകരണകലശം നടക്കുന്നത്. കൂടാതെ മെയ് 4ന് തിരുവങ്ങൂർ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ഭക്തിഗാന സുധ.
മെയ് 5 ന് ഞാറാഴ്ച ഉച്ചക്ക് 2.30 ന് പ്രഗൽഭ പ്രഭാഷകൻ വി കെ സുരേഷ് കുമാറിൻ്റെ പ്രഭാഷണം. മെയ് 6 ന് മുചുകുന്ന് പത്മനാഭൻ്റെ ഓട്ടം തുള്ളൽ. മെയ് 8 ന് ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി. അവസാന ദിവസമായ മെയ് 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 12. 35 മുതൽ 105 ഇടയിൽ ചിങ്ങം രാശിമകീര്യം നക്ഷത്രത്തിൽ പ്രതിഷ്ഠ അഷ്ടബന്ധ ക്രിയയോടെ കലശ സമാപനം. കലശത്തിന് ശേഷം സമൂഹസദ്യയോടെ കലശ പരിപാടികൾ അവസാക്കും.
Share news