കാനത്തിൽ ജമീലയെ അനുസ്മരിച്ചു
.
കൊയിലാണ്ടി: അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയെ അനുസ്മരിച്ച് കേരളകൗമുദിയുടെ നേതൃത്വത്തിൽ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു. “ജമീല ജ്വലിക്കുന്ന ഓർമ്മകൾ” എന്ന പേരിൽ നടന്ന പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, എംഎൽഎ കെ. ദാസൻ, പി. വിശ്വൻ മാസ്റ്റർ, കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കേരളകൗമുദി നൽകിയ ഉപഹാരം എം മെഹബൂബ് ജമീലയുടെ മകൾക്ക് കൈമാറി. ജമീലയുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവർത്തനങ്ങളെക്കുറിച്ചും വനിതാ മുന്നേറ്റങ്ങളിൽ അവർ നൽകിയ സംഭാവനകളെയും പ്രസംഗകർ അനുസ്മരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേർ പങ്കെടുത്തു.



