ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ചു.

കൊയിലാണ്ടി: ദാമു കാഞ്ഞിലശ്ശേരിയെ അനുസ്മരിച്ചു. പ്രശസ്തനാടക സംവിധായകനും, നടനും, ദീർഘകാലം കലാലയത്തിന്റെ സാരഥിയായുമായി സേവനം സമർപ്പിച്ച ദാമു കാഞ്ഞിലശേരിയുടെ ആറാമത് ചരമ വാർഷികാചരണം കലാലയം ഹാളിൽ നടന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തുന്ന നാടക പ്രതിഭാ പുരസ്ക്കാരം പ്രശസ്ത നാടക നടി അൻപു ശെൽവിക്ക് സമർപ്പിക്കും.

അനുസ്മരണ ചടങ്ങിൽ യു കെ. രാഘവൻ, സുനിൽ തിരുവങ്ങൂർ, ശ്രീനിവാസൻ. കെ, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരോളി, എം.വി. എസ്. പൂക്കാട്, സിന്ധു വി എം., വിജയരാഘവൻ ചേലിയ, മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
