വയനാട്ടിൽ പുനരധിവാസം എത്രയും പെട്ടെന്ന് പൂർത്തിയാക്കും; മുഖ്യമന്ത്രി

തിരുവനന്തപരും: വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി. നിലവിൽ രക്ഷാപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നും ഇതിന് ശേഷം പുനരധിവാസത്തിന് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിൽ വലിയ പ്രദേശം ഇല്ലാതായ സാഹചര്യത്തിൽ പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണ്.

