KOYILANDY DIARY.COM

The Perfect News Portal

ദേവ​ഗൗഡയുടെ പ്രസ്താവന അസംബന്ധമെന്നറിഞ്ഞിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവം: എം വി ​ഗോവിന്ദൻ

പാലക്കാട് : ദേവഗൗഡയുടെതായി വന്ന പ്രസ്താവന അസംബന്ധമാണന്ന് വ്യക്തമായിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവമാണന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. ബോധപൂർവമുണ്ടാക്കിയ വിവാദമാണിത്. അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡയും പറഞ്ഞു. എന്നിട്ടും മാധ്യമങ്ങൾ പറയുന്നു സിപിഐ എം അങ്കലാപ്പിലാണന്ന്. കോൺഗ്രസിന്റെ പിആർ ഏജൻസിയുടെ കള്ള പ്രചാരണം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്.

ഒന്ന് രണ്ട് ദിവസത്തേ ആയുസേ ഇതിനുണ്ടാകൂ. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐ എമ്മിന്. ബിജെപിയാണ് മുഖ്യശത്രു. ദേവഗൗഡ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കേരള ഘടകം തള്ളിയിട്ടുണ്ട്. എൽഡിഎഫിൻ്റെ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് അവർ പറയും – എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

Share news