വായനാ ദിനാചരണവും നഴ്സറി ക്ലാസ് ഉദ്ഘാടനവും

തിക്കോടി: പഴമയുടെ മധുരവുമായി തിക്കോടി മാപ്പിള എൽ പി സ്കൂൾ വായനാ ദിനാചരണവും, നവീകരിച്ച നഴ്സറി ക്ലാസ് ഉദ്ഘാടനവും വർണാഭമായി നടത്തി. ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാസമിതി ചെയർമാൻ അഷറഫ് പി.എം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ടും വാർഡ് മെമ്പറുമായ സുനീഷ് പി.ടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ലസിത സ്വാഗതവും സീനിയർ ടീച്ചർ സിന്ധു നന്ദിയും രേഖപ്പെടുത്തി.
