രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കും; റായ്ബറേലി സീറ്റ് നിലനിർത്താൻ ധാരണ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റായ്ബറേലി സീറ്റ് നിലനിർത്താനൊരുങ്ങി രാഹുൽ ഗാന്ധി. വയനാട് മണ്ഡലം ഉപേക്ഷിക്കും. സഖ്യത്തിന് വലിയ വിജയം നൽകിയ യുപിയിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അറിയിക്കും. വയനാട് സീറ്റിൽ കേരളത്തിൽ നിന്നുള്ള നേതാവ് തന്നെ മത്സരിക്കും. രാഹുൽ ഗാന്ധി വയനാട് നിലനിർത്തണം എന്ന് കേരള നേതാക്കൾ പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ടിരുന്നു.

റായ്ബറേലി നിലനിർത്തണമെന്ന് ഉത്തർ പ്രദേശ് പി സി സിയിയും നിലപാട് എടുത്തിരുന്നു. രാഹുൽ രണ്ട് മണ്ഡലങ്ങളിലും നന്ദി പറയാൻ അടുത്തയാഴ്ച എത്തുമെന്നും തീരുമാനമുണ്ട്. വയനാട് സീറ്റിൽ കെ മുരളീധരന് സാധ്യതയെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം, ഉപേക്ഷിക്കാനായി ഇന്ത്യ സഖ്യത്തിന്റെ തന്നെ ഭാഗമായ എല്ഡിഎഫിനെതിരെ വയനാട് രാഹുൽ ഗാന്ധി മത്സരിച്ചതെന്തിനാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

