ആർ. വി ബാലകൃഷ്ണൻ നായരെയും അഡ്വ. കെ.പി. നിഷാദിനെയും അനുസ്മരിച്ചു.
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ മുൻ ട്രസ്റ്റി ബോർഡ് മെമ്പർമാരായിരുന്ന ആർ.വി. ബാലകൃഷ്ണൻ നായർ, കെ.പി. നിഷാദ് എന്നിവരെ അനുസ്മരിച്ചു. പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി യോഗം നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു.

ബാലൻ നായർ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, ഓട്ടൂർ ജയപ്രകാശ്, സുനിൽ എടക്കണ്ടി, ഗംഗാധരൻ ചെമ്പ്ര, രാജൻനായർ അച്ചിവീട്, ഷിനിൽ കുമാർ മുല്ല ത്തടത്തിൽ, സത്യൻ കൊല്ലം, ശിവദാസൻ പനച്ചിക്കുന്ന് എന്നിവർ സംസാരിച്ചു.
