മരണാനന്തര ബഹുമതിയായി ഉമ്മൻചാണ്ടിക്ക് ആർ ശങ്കർ പുരസ്കാരം
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആർ ശങ്കർ പുരസ്കാരം സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡണ്ട് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു. 1,00,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് കെ ജയകുമാർ, എം ആർ തമ്പാൻ, കെ പി സോമരാജൻ എന്നിവരടങ്ങിയ സമിതിയാണ് നിർണയിച്ചത്. ഡിസംബർ ആദ്യവാരം തിരുവനന്തപുരത്തുവച്ച് അവാർഡ് സമർപ്പിക്കും.


 
                        

 
                 
                