വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസര്‍ഗോഡ് പിതാവിനും മകനും അടക്കം നാല് പേർക്ക് വെട്ടേറ്റു

കാസര്‍ഗോഡ് നാലാം മൈലില്‍ വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീന്‍, മകന്‍ ഫവാസ്, ബന്ധുക്കളായ റസാഖ്, മുന്‍ഷീദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടു കൂടിയായിരുന്നു സംഭവം.

അയല്‍വാസിയുടെ വീട്ടില്‍ രണ്ടംഗ സംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനു ശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം.

വധശ്രമത്തിന് കേസെടുത്ത വിദ്യാനഗര്‍ പൊലീസ് അച്ഛനും മക്കളും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാലാം മൈല്‍ സ്വദേശികളായ ബി എ മൊയ്തു, മക്കളായ അബ്ദുള്‍ റഹ്മാന്‍ മിതിലാജ്, അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

