KOYILANDY DIARY.COM

The Perfect News Portal

ഗാസയിലേക്ക് ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍

ഗാസയിലേക്ക് ജോര്‍ഡന്‍ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തര്‍. മരുന്നുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുമായാണ് ട്രക്കുകള്‍ ഗസ്സയിലേക്ക് അയച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ജോര്‍ഡന്‍ ചാരിറ്റി ഓര്‍ഗനൈസേഷനുമായി ചേര്‍ന്നാണ് സഹായം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് ഉള്‍പ്പെടെ 55 ടണ്‍ സഹായ വസ്തുക്കള്‍ താമസത്തിനുള്ള ടെന്റുകള്‍, എന്നിവ വഹിച്ചുള്ള ട്രക്കുകളാണ് ഗസയിലേക്ക് പോയത്.

ജോര്‍ഡനിലെ അമ്മാനില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍. ജോര്‍ഡന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. സുഫ്യാന്‍ ഖുദ, ഖത്തര്‍ അംബാസഡര്‍ ശൈഖ് സൗദ് ബിന്‍ നാസര്‍ ആല്‍ഥാനി എന്നിവരാണ് നേതൃത്വം നല്‍കിയത്.

Share news