KOYILANDY DIARY.COM

The Perfect News Portal

പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിൽ; അഡ്വ. കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും, മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന് പൊതുമരാമത്ത് മന്ത്രിക്ക് റോഡ് നവീകരണ പ്രവർത്തി ഉടൻ നടത്താനുളള കത്ത് നൽകാൻ യു.ഡി.എഫിന്റെ സമര പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വന്നത് കഴിവുകേടല്ലാതെ മറ്റെന്താണെന്ന് പ്രവീൺ കുമാർ ചോദിച്ചു.
മേപ്പയ്യൂർ-നെല്ലാടി റോഡ് നവീകരണ പ്രവർത്തി ഉടൻ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഫ്ബിയുടെ താൽക്കാലിക സംവിധാനങ്ങളുള്ള കൊയിലാണ്ടി പി.ഡബ്ലു.ഡി ഓഫീസിനു മുൻപിൽ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രവീൺ കുമാർ.
ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. കൺവിനർ എം.കെ അബ്ദുറഹിമാൻ, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ പി.കെ അനീഷ്, എടത്തിൽ ശിവൻ, ടൗൺ വാർഡ് മെമ്പർ റാബിയ എടത്തുക്കണ്ടി, കെ.എം.എ അസീസ്, ഷർമിന കോമത്ത്, കെ.എം  ശ്യാമള, കീഴ്പോട്ട് പി മൊയ്തി, ഇ.കെ മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, സി.പി നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാർച്ചിന് ശ്രീനിലയം വിജയൻ, സറീന ഒളോറ, ഷബീർ ജന്നത്ത്, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാൻ, കീഴ്പോട്ട് അമ്മത്, സുധാകരൻ പുതുക്കുളങ്ങര, പെരുമ്പട്ടാട്ട് അശോകൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Share news