KOYILANDY DIARY.COM

The Perfect News Portal

PSCക്കാരെ പിൻതളളുന്ന പിൻവാതിൽ നിയമനം അവസാനിപ്പിക്കുക

കൊയിലാണ്ടി :- കേരളത്തിലെ സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാരിൽ പി.എസ്.സി വഴി നിയമനം ലഭിച്ചവരെ പിന്നിലാക്കിയുള്ള പിൻവാതിൽ നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എം ജാഫർ ഖാൻ ആവശ്യപ്പെട്ടു. NGO അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് പൊതുവേ കോവിഡ്  പ്രതിരോധത്തിൽ മുന്നിൽ നിന്ന് നയിച്ച JHI, JPHN തസ്തികയിലുള്ളവർക്ക് ശമ്പളം വെട്ടി കുറച്ച സർക്കാർ നടപടിയിലും സമ്മേളനം ശക്തമായി പ്രതിക്ഷേധിച്ചു.  ബ്രാഞ്ച് പ്രസിഡണ്ട് എം. ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി മധു, ബിനു കോറോത്ത്, ടി.ഹരിദാസൻ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ കെ പ്രമോദ് കുമാർ, കെ.വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *