KOYILANDY DIARY

The Perfect News Portal

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ താത്കാലിക ബാച്ചുകൾ അനുവ​ദിക്കും; വി ശിവൻകുട്ടി

തിരുവനന്തപുരം: നിലവിൽ മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ താത്കാലിക ബാച്ചുകൾ അനുവ​ദിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥി സംഘടനകളുമായി നടന്ന യോഗത്തിലാണ് തീരുമാനം. 15 വിദ്യാർത്ഥി സംഘടനകളാണ് യോ​ഗത്തിൽ പങ്കെടുത്തത്. 

പ്രശ്നം പഠിക്കാൻ മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടംഗ സമിതിയെ നിയോ​ഗിക്കും. ജൂലൈ അഞ്ചിനകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. അതിനുശേഷം ആവശ്യമുണ്ടെങ്കിൽ റിപ്പോർട്ട് പ്രകാരം അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

മലപ്പുറത്ത് നിലവിൽ സർക്കാർ മേഖലയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണ് ഉള്ളത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളുമൊരുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

Advertisements