മാവേലി സ്റ്റോറുകളിലെ സബ്സിഡി വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതിഷേധം

മൂടാടി: മാവേലി സ്റ്റോറുകളിലെ സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചെന്നാരോപിച്ച് യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി മാവേലി സ്റ്റോറിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു.

രൂപേഷ് കൂടത്തിൽ, രാമകൃഷ്ണൻ കിഴക്കയിൽ, റഫീഖ് പുത്തലത്ത്, റഷീദ് കെ, രജി സജേഷ് ,ഫൗസിയ, സുബൈർ കെ വി കെ എന്നിവർ സംസാരിച്ചു. കൂരളി കുഞ്ഞമ്മദ്, രാഘവൻ മാസ്റ്റർ വി. എം സുനീത, ഖാദർ എന്നിവർ നേതൃത്വം നൽകി.

