KOYILANDY DIARY.COM

The Perfect News Portal

സൈനികക്ഷേമ വകുപ്പിലെ കരാർവൽക്കരണത്തിനെതിരെ പ്രതിഷേധം

കോഴിക്കോട്: കരാർവൽക്കരണത്തിലൂടെ സൈനിക ക്ഷേമവകുപ്പിൽ സ്ഥാനക്കയറ്റം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള എൻജിഒ യൂണിയൻ പ്രകടനം നടത്തി. ജീവനക്കാരുടെ പ്രൊമോഷൻ തസ്‌തികകളായ ജില്ലാ സൈനിക ക്ഷേമ ഓഫീസർ, അഡീഷണൽ ഡയറക്ടർ എന്നിവയിലാണ്‌ കരാർ നിയമനം  അടിച്ചേൽപ്പിക്കുന്നത്‌.
ജില്ലാ സൈനിക ക്ഷേമ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ദൈത്യേന്ദ്രകുമാർ, ഏരിയാ സെക്രട്ടറി യു കെ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

 

 

Share news