വ്യാപാരികളെ കടയിൽ കയറി അക്രമിച്ചതിൽ പ്രതിഷേധം

തിക്കോടി: വ്യാപാരികളെ കടയിൽ കയറി അക്രമിച്ചതിൽ പ്രതിഷേധം. പയ്യോളി പേരാമ്പ്ര റോഡിലുള്ള കടയിൽ കയറി, കടയുടമയെയും വിവരമറിഞ്ഞെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയും ആക്രമിച്ചു പരിക്കേൽപ്പിച്ച യുവാവിനെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പോലിസിൽ ഏല്പിച്ചു.

പോലീസ് പ്രതിയെ നിരുപാധികം വിട്ടയച്ചതിൽ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പ്രകടനത്തിന് എം വി രമേശൻ, ആഷിക്ക് എം, അക്ബർ ടി, പുഷ്പരാജ് പി വി എന്നിവർ നേതൃത്വം നൽകി.
